ക്ഷേത്രസാഹിത്യം എന്ന ബൃഹത്തായ ശാസ്ത്രശാഖ ഇവിടെ സാങ്കേതികം ആയി ഉരിത്തിരിയുന്നു.... ശാന്തിവിചാരം ആദിയായ ബ്ലോഗുകളിലൂടെ!... പ്രസക്തമായ -അത്യാവശ്യമായ- കാര്യങ്ങള്‍ മാത്രം സംഗ്രഹിച്ചാലും ഇപ്പോഴത്തെ നിലക്ക് അതിനു കുറഞ്ഞത് 250 പേജ് എങ്കിലും ഉണ്ടാവും...
ഇതിന്റെ അച്ചടിച്ചുള്ള പ്രസിദ്ധീകരണ വിഷയത്തില്‍ നിസ്സാരമല്ലാത്ത അപകടസാധ്യതകള്‍ പതിയിരിക്കുന്നു. ഇത് പലരെയും പ്രകോപിപ്പിക്കാന്‍ ഇടയുണ്ട്. ഗ്രന്ഥകാരന്‍ ഉദ്ദേശിക്കാത്ത തലത്തിലേക്ക് അര്‍ഥങ്ങള്‍ വളച്ചൊടിക്കുക എന്നത് ഇപ്പോള്‍ മാന്യമായ ഒരു വിനോദമായിരിക്കുന്നു. അതിനാല്‍ ആദ്യമായി ക്ഷേത്രങ്ങളിലൂടെ നേരിട്ട് വാക്കാല്‍ പ്രസംഗരൂപേണയുള്ള വിഷയ അവതരണം ഏറ്റവും കരണീയം ആയി കാണപ്പെടുന്നു.
ഇക്കാര്യത്തിനായി വിവിധ ക്ഷേത്രഭരണാധികാരികളെ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നു. ഈശ്വരസമര്‍പ്പണം അഥവാ വഴിപാടു എന്ന നിലയിലാണ് ഈ വിഷയങ്ങള്‍ നാലമ്പലങ്ങള്‍ക്ക് ഉള്ളില്‍ അവതരിപ്പിക്കുക. അതിനു തന്ത്രിമാരുടെയും ആചാര്യന്മാരുടെയും അനുമതിയും അനുഗ്രഹവും തേടുന്നതാണ്. വിഷയസൂചനകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.
ഇതിന്റെ കാര്യനിര്‍വഹണത്തിനായി പ്രദേശഅടിസ്ഥാനത്തില്‍ നവാംഗകര്‍മസമിതികള്‍ രൂപീകരിക്കണം എന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അതിന്റെ സാധ്യതകള്‍ ആരഞ്ഞു പഠിച്ചുവരുന്നു.
ഈ പ്രോജക്റ്റ് ക്ഷേത്രങ്ങള്‍ക്ക് ചൈതന്യ പോഷകം ആവും എന്നതില്‍ സംശയമില്ല. "സത്യം എന്നത് ബ്രഹ്മം അതു തന്നെ സത്യം എന്ന് പറയുന്നു സത്തുക്കള്‍." (ജ്ഞാനം പ്പാന) The absolute reality is referred to as "brahma". അതിന്റെ സങ്കല്പനം മനസ്സിനെ പവിത്രമാക്കുന്നു. പ്രസ്താവന പ്രദേശത്തെ പവിത്രമാക്കുന്നു.
കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് പാരമ്പര്യവും തനിമയും പരിശുദ്ധിയും നഷ്ടപ്പെടുന്ന ഇന്നത്തെ സാഹചര്യം വിശദമായ പുന:പരിശോധന അര്‍ഹിക്കുന്നു. അവയ്ക്ക് നേതൃത്വം കൊടുക്കാന്‍ ക്ഷേത്ര വിഷയവും ആയി അടുത്ത ബന്ധം ഉള്ള സമുദായത്തിന് ബാധ്യത ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

No comments:
Post a Comment