ചിത്രത്തിലേത് മേരു ചക്രം ആണെന്നും ശ്രീചക്രം ദ്വിമാനം ആണെന്നും ഒരു സുഹൃത്ത് പറയുന്നു. രണ്ടും ഒന്ന് തന്നെ ആണ് എന്ന് പറഞ്ഞാല്‍ അത്ര പെട്ടെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ ആവുന്നില്ല താനും. കാരണം ഒറ്റ നോട്ടത്തില്‍ തന്നെ വ്യത്യാസം തോന്നും. ഒരാളുടെ ചിത്രവും പ്രതിമയും തമ്മിലുള്ള വ്യത്യാസം പോലെ അല്ലെ ഉള്ളൂ ഇത്? എന്ത് തോന്നുന്നു? ശ്രീചക്രത്തിന്റെ ദ്വിമാനചിത്രം ആണ് ചുവടെ.
രണ്ടും ഒന്നാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസം ഉണ്ട് അല്ലെ? എന്നാല്‍ ഇതാ ഇവയുടെ ഇടമധ്യത്തില്‍ ഉള്ള മറ്റൊരു രൂപം. വര ആകയാല്‍ ത്രിമാനത്തിന്റെ ദ്വിമാനരൂപം.
ഇതിലെ projections (മേല്പോട്ടുള്ള തള്ളലുകള്‍) മാറ്റിയാല്‍ ഇത് ദ്വിമാനചക്രം ആയി. മേരു എന്ന വാക്കിനു പര്‍വതം എന്നാണു ഇവിടെ വിവക്ഷിതം ആയിരിക്കുന്ന അര്‍ഥം. സ്തൂലതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഗിരിമ ഉള്ളത് എന്നൊക്കെ.
രണ്ടിനും അതിന്റേതായ ശക്തി ഉണ്ട്. പ്രതിമയുടെ ശക്തി ചിത്രത്തിന് ഉണ്ടാവില്ല. എന്നാല്‍ നിര്‍മിക്കാന്‍ എളുപ്പം ചിത്രം ആണ് താനും. ശ്രീചക്രം ലോഹ തകിടില്‍ വരയ്ക്കാന്‍ തന്നെ വളരെ പ്രയാസം ആണ്. പഞ്ച ലോഹത്തിലും മറ്റും മേരു ആയിട്ട് വാര്‍ക്കുംപോഴും ചെറിയ പാകപ്പിഴകള്‍ വന്നു കൂടുക വളരെ സ്വാഭാവികം ആണ്. ഇത് ഫലസിദ്ധിയെ ബാധിക്കുന്നു. തന്നെയല്ല അതിനു നിര്‍മാണ ചെലവു വളരെ അധികമാണ് താനും. അതിനാല്‍ ഉപാസകര്‍ പലരും ദ്വിമാനരൂപം കൊണ്ട് തൃപ്തിപ്പെടുന്നു.
- ഞാനും ഒരു രൂപനിര്‍മാണത്തിന്റെ വഴിയിലാണ് കുറെകാലം ആയിട്ട്. ഞാന്‍ മനസ്സില്‍കാണുന്ന രൂപം ഒരു ക്ഷേത്രത്തിന്റെതാണ്. അതിനു ചില സവിശേഷതകള്‍ ഉണ്ട്. അക്ഷരങ്ങള്‍ കൊണ്ടുള്ള ക്ഷേത്രം ആണ് അത്.
- ഓടില്‍ വാര്‍ക്കാന്‍ ആദ്യം ഉദ്ദേശിച്ചു. ആ ശ്രമം പാതിക്കുവച്ച് വഴി തിരിഞ്ഞു. ഫൈബര്‍ ആയി പിന്നത്തെ നിര്‍മാണ വസ്തു. അതും തഥൈവ. കൃത്യമായ ഒരു മാതൃക കാണിക്കാതെ മൂശാരി എങ്ങനെ കൃത്യമായി ഉണ്ടാക്കും?
ഒടുവില്‍ തെര്‍മോകോളില്‍ ഞാന്‍തന്നെ ഒരു മാതൃക തട്ടിക്കൂട്ടി. തല്‍ക്കാലം അത് മതി എന്ന് വച്ചു. ഒരു ആറുമാസക്കാലം കഴിഞ്ഞാല്‍ ഒന്ന് കൂടി remake ചെയ്യണം എന്നുണ്ട്. സമയം കിട്ടിയാല്‍...
http://www.vastudesign.com/Articles-about-Vastu/meru-chakra-the-most-important-corrective-tool-of-vastu.html
shared by Hari Panavoor
സ്ഫടികത്തില്‍ (quartz crystal) ഉള്ള ശ്രീചക്രങ്ങള്‍ വിവിധ വലിപ്പങ്ങളില്‍ ഉള്ളവ വില്പന നടത്തുന്ന ഒരു സ്ഥാപനത്തെ കുറിച്ച് ഒരു വിവരം കാണുന്നു.
https://store.karunamayi.org/product.php?productid=16153
No comments:
Post a Comment