ശൈലെ ശൈലെ ന മാണിക്യം.
മൌക്തികം ന ഗജെ ഗജെ !
സാധവോ നഹി സര്‍വത്ര
ചന്ദനം ന വനെ വനെ !!
മാണിക്യക്കല്ല് മരതകം, ചന്ദനം തുടങ്ങിയ വസ്തുക്കള്‍ ദുര്‍ലഭം ആണ്. സാധാരണം അല്ല. അതുപോലെ ആണ് ദുര്‍ലഭം ആണ് സജ്ജനങ്ങളും!
സാധു എന്ന വാക്കിനു സജ്ജനം എന്നാണു ശരിയായ അര്‍ഥം. ഇന്ന് പ്രയോഗാര്‍ഥം പാവത്താന്‍, കൊള്ളരുതാത്തവന്‍ എന്നൊക്കെ വിപരീത ദിശയില്‍ ആയിരിക്കുന്നു.
പര്‍വതങ്ങള്‍ അനേകം ഉണ്ട്. പക്ഷെ മാണിക്യം എല്ലാ പര്‍വതങ്ങളിലും ഇല്ല. ഐരാവതത്തിന്റെ നെറ്റിയില്‍ വജ്രം (diamond) ഉണ്ട്. എല്ലാ ആനകളിലും അതില്ല. ഏതു കാട്ടിലും ചന്ദനം വളരും. പക്ഷെ എല്ലാ കാടുകളിലും ചന്ദനമരം ഉണ്ടാവുന്നില്ല. സജ്ജനങ്ങളുടെ കാര്യവും ഇതുപോലെ ആണ്. അവര്‍ എല്ലായിടത്തും കാണപ്പെടുന്നില്ല.
ഇത്തരം സുഭാഷിതങ്ങള്‍ ഇന്ന് സ്കൂളുകളില്‍ സിലബസ്സിന് പുറത്താണ്. എന്നാല്‍ സംസ്കൃത വിദ്യാഭ്യാസത്തില്‍ അവ ഒഴിവാക്കാന്‍ ആവില്ല. പക്ഷെ സംസ്കൃത വിദ്യാഭ്യാസത്തെ അപരിഷ്കൃതമായി വിചാരിച്ചു ഒഴിവാക്കുകയാണ് ആധുനികലോകം. ഇത് നിര്‍ഭാഗ്യകരമാണ്.
എത്ര ഭംഗിയുള്ള ശ്ലോകമാണ് മേലുദ്ധരിച്ചത്! എന്താ അര്‍ത്ഥഗാംഭീര്യം!! ഇതുപോലെ എത്രയെത്ര ശ്ലോകങ്ങള്‍.
വനത്തില്‍ പോയ ശ്രീരാമന്‍ ആദികവി ആയ വാല്മീകിയുടെ ആശ്രമം സന്ദര്‍ശിച്ചു. അയോധ്യാപതി ആയ ശ്രീരാമകുമാരന് ഇരിക്കാന്‍ ഉള്ള സ്ഥലം പോലും അവിടെ ഉണ്ടായിരുന്നില്ല. പുറത്തു നിന്ന് ശ്രീരാമന്‍ ചോദിച്ചു: അല്ലയോ മുനേ, "അങ്ങയെ നേരില്‍ കണ്ടു വണങ്ങാനായി കാടും താണ്ടി ഒരുവിധത്തില്‍ ഞാനിവിടം വരെ എത്തിപ്പെട്ടു. ഇവിടെ എവിടെയാ ഒന്നിരിക്യാ?"
ഉടന്‍ വാല്മീകി പറഞ്ഞു "ലോകൈക നാഥന്‍ ആയ നിന്തിരുവടിക്ക് എല്ലായിടവും അധീനം തന്നെ. ആകയാല്‍ എവിടെയാണ് ഇരുന്നു കൂടാത്തത്? ഭക്തന്മാരുടെ മനസ്സ് തന്നെയാണ് ഈശ്വരന്‍ ആയ അങ്ങയ്ക്കു ഇരുന്നരുളാന്‍ ഉത്തമം ആയ വാസസ്ഥാനം
Good Write up.. Thanks Vasudiri
ReplyDeleteനന്നായി.. ഇഷ്ടായി.. സുഭാഷിതം..
ReplyDelete