Thursday, 27 December 2012

വൈഷ്ണവത

യസ്യ സ്മരണ മാത്രേണ 
ജന്മ സംസാര ബന്ധനാദ് 
വിമുച്യതെ നമസ്തസ്മൈ 
വിഷ്ണവേ പ്രഭ വിഷ്ണവേ!


ഈശ്വരവിചാരം മനസ്സില്‍ നിലനിര്‍ത്തുന്നതിനു ഏറ്റവും ലളിതം ആയ മാര്‍ഗം ആണ് നാമജപം. വിഷ്ണുസഹസ്രനാമത്തിന്റെ ആണ് ബന്ധത്തില്‍ ഉള്ളതാണ് ഈ ശ്ലോകം.

മഹാവിഷ്ണുവും മറ്റു മൂര്‍ത്തികളും തമ്മിലുള്ള വ്യത്യാസം ഇതില്‍ നിന്ന് വ്യക്തമാണ്. മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് ഉള്ളതാണ് വിഷ്ണു! ഐഹികമായ  സുഖഭോഗങ്ങള്‍ വേണ്ടവര്‍ ഇതര ദൈവങ്ങളെ ആശ്രയിക്കുന്നു. വൈഷ്ണവം ആയ ഭക്തി തികച്ചും നിഷ്കാമം ആണ്. പൂന്താനം,  ആഞ്ഞം, മള്ളിയൂര്‍ തുടങ്ങിയവര്‍ പരിശുദ്ധമായ വൈഷ്ണവതയുടെ പ്രചാരകര്‍ ആയിരുന്നു.

ഹിന്ദുക്കളില്‍ വൈഷ്ണവര്‍ വളരെ കുറവാണ്. സങ്കടം എന്തെന്നാല്‍ ഭൂരിഭാഗവും വിഷ്ണുവിരുദ്ധര്‍ ആണെന്നതത്രേ! സകലചരാചരങ്ങളുടെയും സംരക്ഷണ വിഭാഗം മേധാവി ആണ് വിഷ്ണു. ആ വിഷ്ണുവിനോടാണ് നമ്മുടെ ഭൂരിപക്ഷത്തിനു വിരോധം! പിന്നെ രക്ഷപെടാത്തതാണോ കുറ്റം!

വിഷ്ണുവിനെ വിഭാവനം ചെയ്യുമ്പോള്‍ വിഷയാസക്തി കുറയുന്നു എന്നതാവണം വിഷ്ണുവിരോധത്തിന്റെ കാരണം. ദുര്‍മോഹം ദുര്‍വിചാരം, ദുഷ്ടത തുടങ്ങിയവ മന്ത്രം ആയ നാരായണ ശബ്ദത്താല്‍തന്നെ  ദൂരീകരിക്കപ്പെടുന്നു.  വിഷ്ണുവിന്റെ പ്രീതി ലഭിക്കാന്‍ അത്ര എളുപ്പം അല്ല എന്നതും ഒരു കാരണം ആവാം. എന്നാലും അതിന്റെ പേരില്‍ എതിരാളി ആവാന്‍ പാടുണ്ടോ? എതിരിടുന്നവരോട് വിഷ്ണുവിന് വിരോധം ഇല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ എതിരാളികളോട് സന്ധി ചെയ്യുന്ന തന്ത്രം ആണ് വൈഷ്ണവത എന്ന് പറയാം. ബ്രാഹ്മണപരമ്പരകള്‍  അധികവും വൈഷ്ണവര്‍ ആണ്.  

വിഷ്ണുവിന്റെ സ്മരണ സംസാരബന്ധങ്ങളില്‍നിന്നും മനസ്സിനെ മുക്തമാക്കുന്നു. ഞാന്‍ എന്നും എന്റേത് എന്നും ഉള്ള  ആത്മഭാവന ഉണ്ടാക്കുന്നവയാണ് സംസാര ബന്ധങ്ങള്‍. അവ ഒരുവേള സുഖകരം ആവും. പിന്നീട് ദുഃഖത്തിന് വഴിതെളിക്കുകയും ചെയ്യും. എല്ലാ ലൌകിക സുഖങ്ങള്‍ക്കും തത്തുല്യമായ അളവിലോ അതിലധികമോ ആയി ദുഃഖങ്ങള്‍ പിന്നീട് വന്നു കൂടുമെന്നാണ് അനുഭവധനരായ ഗുരുക്കന്മാര്‍  പറയുന്നത്.  എന്നാല്‍ ഈശ്വര വിചാരത്തോടെ അനുഭവിക്കുന്നതായാല്‍ ദുഃഖിക്കേണ്ടിവരില്ല. 

Sunday, 23 December 2012

As a Priest

അങ്ങനെ നരസിംഹക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയി  ചെന്നുപെട്ടു. ഒരാഴ്ച കഴിഞ്ഞു. ഇപ്പോള്‍ ബ്ലോഗ്‌ ഒന്നും എഴുതാന്‍ നേരമില്ല.  ഇന്ന് ഞായറാഴ്ച. എല്ലാര്‍ക്കും അവധിദിനം. അവധിദിനങ്ങളില്‍ ഞങ്ങള്‍ക്ക് പണി കൂടുതല്‍ ആവും. ഇന്ന് ശാന്തി കഴിഞ്ഞു വന്നപ്പോള്‍ ഒരുമണി ആയി. 

മാങ്ങാനത്തപ്പന് അടനിവേദ്യം ആണ് പ്രധാനം. മുന്‍കാലങ്ങളില്‍ എല്ലാ ദിവസവും അട പതിവുണ്ടായിരുന്നു. ഇപ്പോള്‍ സൌകര്യാര്‍ത്ഥം ആഴ്ചയില്‍ രണ്ടു ദിവസം എന്നാക്കി. അതില്‍ ഒന്ന് ഞായറാഴ്ചകളിലും പിന്നെ സൗകര്യം ഉള്ള ഏതെങ്കിലും ദിവസവും. 

അട ഉണ്ടാക്കുന്നത് ഊരാണ്മക്കാരുടെ ഇല്ലത്തുള്ള അന്തര്‍ജനങ്ങള്‍ ആണ്. വെളുപ്പിനെ രണ്ടുമണിക്ക് അടയുടെ ജോലികള്‍ ആരംഭിക്കും. വലിയ ചെമ്പിലും വാര്‍പ്പിലും തണ്ടുകളില്‍ അട എഴുന്നള്ളിക്കുന്നത് വാദ്യമേളങ്ങളോടെ ആണ്. "ചരക്കിലട" എന്നാണു ഈ വഴിപാടിന് പറയുക. ചന്ദനം ചാര്‍ത്ത്, നിറമാല,  രണ്ടേകാല്‍ ഇടങ്ങഴി അരിയുടെ  അടപ്പായാസം, ഇടങ്ങഴി വെള്ളനേദ്യം, തുടങ്ങിയ വഴിപാടുകള്‍  അടയോടൊപ്പം പതിവുണ്ട്. പലരും ഊട്ടുപുരസദ്യയും ചെയ്യിക്കാറുണ്ട്.   പാനകം എന്ന പാനീയവും മാങ്ങാനത്തപ്പന് പ്രധാനമാണ്

ഇന്ന് കഠിന അധ്വാനം ഉള്ള ദിനം ആയിരുന്നിട്ടും എനിക്ക് ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നു. അത് മാങ്ങാനത്തപ്പന്റെ അനുഗ്രഹം ആണെന്ന് പറഞ്ഞാല്‍ അതൊരു വലിയ സത്യം മാത്രം ആണ്. ഇതിനു മുന്‍പും അട നിവേദിക്കാന്‍ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നിട്ടുണ്ട്. പക്ഷെ അപ്പോള്‍ ഒന്നും ഇത്രയും അനുഗ്രഹം ലഭിച്ചിരുന്നില്ല. എന്ന് തന്നെ അല്ല. മൂന്നു ദിവസം നീളുന്ന തലവേദന ഉണ്ടായത് മറക്കാന്‍ ആവില്ല. ഇന്നും ആ ഭയം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ തലവേദന ഇല്ല. 

ഈ അനുഗ്രഹത്തിന് കാരണം ഞാന്‍ ചില മനോധര്‍മങ്ങള്‍ ചെയ്തത് അവിടുത്തേക്ക്‌ ഹിതം ആയി എന്നത് തന്നെ ആവണം. അവിടെ എണ്ണക്കച്ചവടരില്‍ നിന്നും ലഭിച്ചിരുന്ന നിലവാരം കുറഞ്ഞ എണ്ണ  ഞാന്‍ കത്തിക്കാന്‍ കൂട്ടാക്കിയില്ല. പകരം നെയ്യ് പരമാവധി ഉപയോഗിക്കാന്‍ തീരുമാനിച്ചു. അന്ന് ആദ്യദിവസം തന്നെ അഞ്ചു വലിയ കുപ്പി നെയ്യ് നടയ്ക്കു വന്നു. ദീപത്തിനു കൂടുതല്‍ തെളിച്ചം, പുകയില്ല. ആരോഗ്യപ്രശ്നമില്ല. ചൂടും കുറവ്. നെയ്യ് ശ്രീകോവിലകത്തു പരിശുദ്ധിയുള്ള അന്തരീക്ഷത്തെ പ്രദാനം ചെയ്യുന്നു. 

ശാന്തി ലഭിച്ചപ്പോള്‍ ശാന്തിവിചാരം secondary ആയി. ദൈവവിചാരം സാക്ഷാത്തായി. എഴുതാന്‍ നേരം ഇല്ലാത്ത കുറ്റം ആശയങ്ങളും ഭാവനകളും പണ്ടത്തേക്കാള്‍ അധികം മനസ്സില്‍ നിറയുന്നു. ഒരു കഥയോ നോവലോ ആക്കാന്‍ ഉള്ള വസ്തുക്കള്‍ ഔട്ട്‌ ലൈന്‍ ചെയ്തു വച്ചിട്ടുണ്ട്. 

നേരില്‍ എന്ന പോലെ ഭാവനയില്‍ തെളിഞ്ഞു കണ്ടിട്ടും, നേരം കിട്ടാതെ  പലപ്പോഴും ആവിഷ്കരിക്കപ്പെടാന്‍ കഴിയാതെ പോകുന്ന കഥകളുടെ ആത്മാവുകള്‍ എന്നോട് പൊറുക്കുമോ എന്തോ!  വിരിയാനാവാതെ വാടിക്കരിയാന്‍ ആവും ആ മൊട്ടുകളുടെ വിധികല്പന! 

സൗഹൃദം നടിച്ചു വരുന്ന ഭക്തജനങ്ങളും ആയി കഥകള്‍ ഷെയര്‍ ചെയ്‌താല്‍ അവര്‍ ശാന്തിക്കാരന്റെ വിധി എഴുതും!  കീര്‍ത്തനങ്ങള്‍ എഴുതുന്നത്‌ പോലും അസഹിഷ്ണുതയോടെ കാണുന്നവര്‍ ഏറെ. "ഒ.. അയാക്ക്  മുടിഞ്ഞ വിവരാ.." ആകെപ്പാടെ കുറച്ചു വിവരമേ കിട്ടാനുള്ളൂ. അതിനെ ഇങ്ങനെ ശപിക്കുക കൂടി ആയാലോ.? പൊട്ടന്‍ കളി മാത്രമേ രക്ഷ ഉള്ളൂ.   അപ്പോള്‍ അതും കുറ്റമാവും. "അയാക്ക് ഒരു വിവരോമില്ല!". 

Saturday, 15 December 2012

Narasimhaswami Temple Manganam


മനോഹരമായ മാങ്ങാനത്തപ്പന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Friday, 7 December 2012

TOL

Temple Of Letters blogged many times.

പൂര്‍ണമായും അക്ഷരങ്ങളെക്കൊണ്ട് നിര്‍മിച്ച ഈ ക്ഷേത്ര രൂപത്തിന് ഒരു ത്രിമാനആവിഷ്കാരം (3D form) നിങ്ങള്ക്ക് വിഭാവനം ചെയ്യാന്‍ കഴിയുമോ? ...............

ഞാന്‍ അതിനുള്ള പരിശ്രമത്തിലാണ്... മൂന്നു വര്ഷം ആയിട്ട്. പല material കളിലും പല മാതൃകകള്‍ ഇതിനകം  try ചെയ്തു. ഒന്നും പൂര്‍ണമായ വിജയത്തില്‍ എത്തിയില്ല... പക്ഷെ അതിനുള്ള സാധ്യതകള്‍ നാള്‍ക്കുനാള്‍ കൂടി വരുന്നുണ്ട്. 

തെര്മോകൊളില്‍ ഉണ്ടാക്കിയ ഒരു രൂപം ആരാധനാ സങ്കല്പത്തില്‍  ഉപയോഗിച്ച് പോന്നു. പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ ന്യൂനതകള്‍ തിരിച്ചറിയാന്‍ സാധിച്ചു. തുടര്‍ന്ന് പുനര്‍നിര്‍മാണം ആരംഭിച്ചു. 
ചതുരമാനത്തില്‍ ആയിരുന്നു ആദ്യത്തെ മാതൃക. പിന്നീട് വൃത്താകാരം ആയി.   

ഓരോ മോഡലും പൂര്‍വ രൂപത്തെക്കാള്‍  പത്തിരട്ടി മെച്ചം ആയിട്ടുണ്ട്. ഇപ്പോള്‍ ചെയ്യുന്നതും വളരെ മെച്ചം ആയിരിക്കും. ഒരു പബ്ലിക്‌ പ്രസന്റേഷന്‍ നിലവാരത്തില്‍ എത്തിയാല്‍ അതൊരു സംഭവം ആയിരിക്കും.

ഈ അക്ഷരക്ഷേത്രചൈതന്യത്തിന്റെ മാഹാത്മ്യം വര്‍ണിക്കുന്ന 14 സംസ്കൃത ശ്ലോകങ്ങള്‍ അടങ്ങിയ കവിത You Tubeലുണ്ട്. പ്രാഗ്വേദകാലാദപിപൂജനീയപരമ്പരാസഞ്ചിതവേദമൂര്‍ത്തി:  എന്നാണു അതില്‍ പറയുന്നത്.  ഇതോടനുബന്ധിച്ച് വിജ്ഞാന പ്രദം ആയ ഒട്ടേറെ കാര്യങ്ങള്‍ You Tube ചെയ്യണം എന്ന് വിചാരിക്കുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. അതും  ഈശ്വരേച്ഛയാവുമോ! എല്ലാത്തിനും സമയം ഒരു ഘടകം ആണല്ലോ. 

A portable desktop temple. It is found so powerful that it can convert any place, room or hall  to a temple by creating a spiritual environment and power in the surroundings.

However the material selection is to be done with care. It can be light synthetic materials like acrylic or metal alloys. I hope to do both. one is to keep fixed in a given place. and the other (light model) for public demonstration.  



Wednesday, 5 December 2012