Monday 5 November 2012

ശാന്തിക്കാരനെന്ന നിലയില്‍...

ഒരു ശാന്തിക്കാരനെന്ന  നിലയില്‍നിന്ന്കൊണ്ട് ഇങ്ങനെ ബ്ലോഗ്‌ എഴുതാന്‍ സാധിക്കുന്നത് ഒരു പ്രത്യേക അനുഭവം ആയി തോന്നുന്നു. കൃതാര്‍ത്ഥമായ അനുഭവം.  ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ന്നുകൊണ്ട് ശാന്തി കഴിക്കുന്നതും സുഖ അനുഭവംതന്നെ.

സമൂഹവുമായി നല്ലൊരു communication channel ഉണ്ടായാലേ സാംസ്കാരികം ആയി ഉന്നതനിലവാരം കാത്തുസൂക്ഷിക്കാന്‍ ആവൂ. എന്നാല്‍ ക്ഷേത്രപുരോഹിതര്‍ക്ക് മാത്രം സമൂഹവും ആയി മനസ്സ് തുറന്നു സംവദിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം ആണുള്ളത്. ബ്രാഹ്മണര്‍ ഉള്‍പ്പെട്ട വര്‍ഗ്ഗം ആകയാല്‍ അവരുടെ ആന്തരിക വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് തങ്ങളുടെ സാംസ്കാരിക ആവശ്യം ആയി ആയിരിക്കാം ഹിന്ദു വാദികള്‍ കാണുന്നത്.  അവരെ  ആധുനികഹിന്ദുക്കള്‍  കേവലം ഉപകരണങ്ങള്‍ ആക്കി മാറ്റുന്നു. പരിഷ്കൃതം എന്ന് ദുരഭിമാനം നിറഞ്ഞ മതസമൂഹം. എവിടെയും കാപട്യത്തിന് പ്രാധാന്യം.


ഒരു  ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ക്ഷേത്രശാന്തിരംഗത്തുള്ള പുന:പ്രവേശനം ആണിത്. ക്ഷേത്ര അനുഭവങ്ങള്‍ എന്റെ ഭാവനകളെയും രചനാസ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്ത്
ന്നുണ്ട്.   എങ്കിലും പറയാം. 


പ്രതീകാത്മകം ആയ ആത്മസമര്‍പ്പണം ആണ് വഴിപാടുകള്‍. ഉദ്ദിഷ്ട ഗ്രന്ഥം ആയ "ക്ഷേത്രസാഹിത്യം" ദേവീസന്നിധിയില്‍ വിശദമായിട്ട് അല്ലെങ്കിലും  നാമമാത്രം ആയിട്ട് ആയാലും അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.  അതിന്റെ പ്രൂഫ്‌ ഒരു ദേവീഭക്തന്നു നല്‍കിയിരുന്നു എങ്കിലും അദ്ദേഹത്തില്‍നിന്നും   പ്രതികരണം വൈകുന്നത് ശുഭ സൂചനയല്ല.  അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഉണ്ടാവാം. പലതും സമൂഹത്തെ ഗ്രസി(പ്പി)ച്ചിരിക്കുന്ന പൊതു ധാരണകള്‍ക്ക് കടക വിരുദ്ധം ആണ്. ഇത് ശാന്തിവിചാരം ബ്ലോഗ്‌ വായനക്കാര്‍ക്ക് മാത്രം അറിയാവുന്ന കാര്യം ആവാം.

ക്ഷേത്രസംസ്കാരം നിശ്ചിതസവര്‍ണ്ണവിഭാഗങ്ങള്‍ക്ക് ഉള്ളത്ര മറ്റു ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇല്ല എന്നത് ഒരു വസ്തുതയാണ്. അങ്ങനെ ഉള്ളവര്‍ ക്ഷേത്രഭരണം, ജീവനം തുടങ്ങിയവയില്‍ ബലം ചെലുത്തുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സാങ്കേതികവും ധാര്‍മികവും ആണ്. അത് അധികം അസ്വസ്ഥത പെടുത്തുന്നത് ആചാര്യ -പുരോഹിത വര്‍ഗ്ഗത്തെ മാത്രം ആയിരിക്കാം. 

അത് പറയുന്നതിന് അവര്‍ക്കും പരിമിതികള്‍ ഉള്ളത് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം, പുതിയ ഭരണഘടനയുടെ വെല്ലുവിളി, സമൂഹത്തിലെ വര്‍ഗ്ഗ വിരോധികളുടെ ഭീഷണി.  ഇവയുടെ മുന്‍പാകെ പരാജിതന്‍ ആയി നില്‍ക്കുന്ന സ്ഥിതിയില്‍ ആണ് അവര്‍ തുടരുന്നത്. 

തന്മൂലം കര്‍മ്മികളില്‍ ഉണ്ടാകുന്ന ആന്തരിക സമ്മര്‍ദ്ദം (internal strain) അവരുടെ അനുഗ്രഹപാത്രങ്ങള്‍ ആവുന്നവരിലേക്കും ഏതെങ്കിലും വിധേന വന്നുചേരുന്നു. നാവല്ലേ അടക്കാന്‍ ഒക്കൂ. കര്‍മഫല പ്രകരണം അപ്പോള്‍ വേറെ വഴിക്ക് വരുന്നു. അത് മതത്തെയും ബാധിക്കുന്നു. ഇന്ന് ഹിന്ദുക്കള്‍ സ്വാഭാവികം ആയും ഐക്യപ്പെടുന്ന വേദി ക്ഷേത്രങ്ങള്‍ ആണ്.  

No comments:

Post a Comment