post inspired by
------------------------------------------------------------------------------------------------------
ഗുരുവിന്റെ അനുഗ്രഹം ഉണ്ടായാലേ ഏതൊരു വിദ്യയും അതിന്റെ പൂര്‍ണമായ ഫലത്തെ പ്രാപിക്കൂ എന്നത് ഭാരതീയം ആയ ഒരു ഉന്നത ആദര്‍ശവും, ദാര്‍ശനിക തത്ത്വവും ആണ്. മറ്റു ദ്രവ്യങ്ങള്‍ തട്ടി എടുക്കുംപോലെ വിദ്യയും സാങ്കേതികം ആയി ആര്‍ക്കും തട്ടി എടുക്കാമല്ലോ. എന്നാല്‍ അത് ശാശ്വതം ആവില്ല എന്നു അപഹര്ത്താക്കളെ ഭീഷണിപ്പെടുത്തുന്ന ധാര്‍മികം ആയ സന്ദേശം ആണ് ഏകലവ്യന്റെ കഥയില്‍ ഉള്ളത്.
വിദ്യകള്‍ ഗുരു മുഖത്ത് നിന്ന് നേരിട്ട് വേണം ഗ്രഹിക്കാന്‍. ഗുരുവിന്റെ സംമതവും അനുഗ്രഹവും കൂടാതെ നേടിയാല്‍ അത് വിഫലമാവും എന്നതിന്റെ ശുഭ സൂചനയാണ് ഏകലവ്യന്റെ കഥയില്‍. അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു സെന്റിമെന്റ്സ് അടിച്ചെടുക്കുന്ന ശ്രമങ്ങള്‍ക്ക് ആണ് ഇന്നിവിടെ മാധ്യമങ്ങളില്‍ പ്രചാരം കിട്ടുന്നത്.
മാധ്യമം എന്ന് വച്ചാല്‍ മധ്യമസംസ്കാരത്തെ പ്രചാരണത്തിലൂടെ ഉത്തമം എന്ന് തോന്നിപ്പിക്കുന്ന കൃത്രിമസങ്കേതം. അച്ചടി മാധ്യമങ്ങളിലൂടെ സത്യധര്മങ്ങള്‍ പ്രചരിപ്പിക്കുക എളുപ്പമല്ല. അവ മാധ്യമങ്ങളിലൂടെ പ്രച്ചരിപ്പിച്ചല്ല, ജീവിതത്തിലൂടെ ആചരിച്ചു ആണ് പൂര്‍വികര്‍ മാതൃക കാണിച്ചിട്ടുള്ളത്. ജീവിതം തന്നെ ആണ് ഏറ്റവും ശക്തം ആയ പ്രചാരണ മാധ്യമവും!
പക്ഷെ അതിനെ വ്യവസായ പ്രലോഭിതര്‍ ആയ പത്രങ്ങള്‍ പോലെ ഉള്ള മാധ്യമങ്ങള്‍ പലപ്പോഴും തമസ്കരിക്കുന്നു, ഇരുട്ടിലാക്കുന്നു. തന്മൂലം സമൂഹത്തില്‍ ധാര്‍മിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഇപ്പോള്‍ ആയതു രൂക്ഷം ആവുകയാണ്. ധര്‍മത്തിന് ക്ഷയം ഉണ്ടാവുമ്പോള്‍ അവിടെ ഭഗവാന്‍ നേരിട്ട് ഇടപെടും എന്നാണല്ലോ. (യദാ യദാ ഹി ധര്‍മസ്യ.... തദാ ആത്മാനം സൃജാമ്യഹം - ഗീത)
സ്വതന്ത്ര മാധ്യമം ആയ ഇന്റര്‍നെറ്റ് അങ്ങനെ ഒരു സങ്കേതം അല്ലെ? ആണ് എന്നതില്‍ എനിക്ക് സംശയമില്ല. മറ്റു മാധ്യമങ്ങള്‍ക്ക് തൊടാന്‍ ആവാത്ത പല വിഷയങ്ങളും നാം നെറ്റിലൂടെ നന്നായി ചര്‍ച്ച ചെയ്യുന്നു. സൌഹൃദങ്ങളുടെ രൂപീകരണത്തിനും ഇത് ഏറ്റവും പ്രയോജനകരമാണല്ലോ! പ്രയോജനപ്പെടുത്താവുന്നതാണ്.