Tuesday 16 December 2014

ആത്മനിലയം

സുഹൃത്തുക്കളെ,

വളരെ നാളുകള്ക്കു ശേഷമാണ് ഈ ബ്ലോഗ് സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നത്. ശാന്തിവിചാരം ബ്ലോഗിന്റെ അനുബന്ധ ബ്ലോഗ് ആണിത്. ദൈവികചിന്തകള്ക്കായി പരിശുദ്ധമായ ഒരു ബ്ലോഗ് വേണമെന്ന ആഗ്രഹിച്ചു. എന്നാല് അതത്ര കേമം ഒന്നും ആയില്ല എന്നു മാത്രം. വായനക്കാരായ ആളുകളുടെ അഭിരുചിയും എന്നെ നയിക്കുന്ന ഘടകങ്ങളില് ഒന്നാണ് എന്നു പറഞ്ഞുകൊള്ളട്ടെ. ആവശ്യക്കാരില്ലെങ്കില് വെറുതെ പാഴ് വേല ചെയ്യണ്ടല്ലൊ.. കുറെ ഉദാസീനതയും കാണും. അതിനെ  ന്യായീകരിക്കുന്നില്ല. അനുഭവങ്ങളുടെ പ്രേരണ ശക്തമാവുമ്പോഴാണ് വാക്കുകള് അണ പൊട്ടുന്നത്. അത് തടയാന് കര്ത്താവിനും സാധ്യമല്ല.

അപ്പൊ  ബ്രഹ്മക്ഷേത്രം എന്ന കണ്സപ്ട് വരെയാണ് നാം പറഞ്ഞു വെച്ചത്. ഈ ബ്ലോഗിന്റെ പേരു വരെ അങ്ങനെയാക്കി. ക്രിസ്റ്റല് ഐ ഉപയോഗിച്ച് ബ്രഹ്മക്ഷേത്രം നിര്മിക്കാന് ആഗ്രഹിക്കുന്നതായും സൂചിപ്പിച്ചു. അതിനായി വഴി തേടി വന്നു. എല്ലാത്തിനും സാമ്പത്തികം ആവശ്യമാണല്ലൊ. ആ വിഷയത്തില് മറ്റുള്ളവരുടെ സഹകരണം ഞാന് തേടാറില്ല. അവനവന്റെ കഴിവുപോലെ ചെയ്യാവുന്നത് ചെയ്യാന് ശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് ഈ പ്രോജക്ട് തീര്ത്തും മന്ദഗതിയിലായിപ്പോയത്.

ചെയ്യാറുള്ള തൊഴിലുകളില് വരുമാനമാര്ഗം എന്ന നിലയില്  മുഖ്യമായത് ക്ഷേത്രശാന്തി തന്നെ. അങ്ങനെയൊരു ജോബ് സപ്പോര്ട്ട് ഉള്ളതുകൊണ്ടാണ് ആന്തരികക്ഷേത്രം എന്നൊരു സങ്കല്പം ഉരുത്തിരിഞ്ഞതു തന്നെ. അതിന്റെ നിര്മാണവും സ്വാഭാവികമായ വഴിയിലൂടെ ആയിരിക്കണം. അതിന് എത്ര കാലം എടുത്താലും വേണ്ടില്ല. ആത്മനിലയം എന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആത്മാവിലാണ്. ആലയം പ്രകാശാത്മനി എന്നാണ് അക്ഷരക്രമത്തില് അതിലെ ലറ്ററിങ്.

മനസ്സില് സങ്കല്പനം ചെയ്യുന്നതിന് സഹായകമാണ് രൂപം. അതിന് മറ്റുള്ളവരെയും സഹായിക്കുന്നതിന് രൂപനിര്മാണം ആവശ്യമെന്നു വരുന്നു. രൂപനിര്മാണം മനസ്സില് പുരോഗമിക്കുന്നു. മോഡലിങ്.

No comments:

Post a Comment