Thursday, 31 July 2014
Wednesday, 23 July 2014
ബ്രഹ്മക്ഷേത്രം
ദൈവവിചാരം, ഈശ്വരചിന്ത , തുടങ്ങിയ പേരുകളില് പ്രവര്ത്തിച്ചിരുന്ന ഈ ബ്ലോഗ് ഇപ്പോള് ഒരു നവോത്ഥാനത്തിന്റെ പാതയിലാണ്. ബ്രഹ്മക്ഷേത്രം എന്ന പേരിലിത് തുടര്ന്ന് പ്രവര്ത്തിക്കുന്നതാണ്. ശുദ്ധമായ ദൈവികകാര്യങ്ങള് അതായത് പോസിറ്റീവ് കാര്യങ്ങള് മാത്രം ഷെയര് ചെയ്യാനുദ്ദേശിച്ച് ഉള്ളതാണ് ഈ സംരംഭം. ഇതിലേക്ക് വായനക്കാര്ക്ക് സ്വാഗതം
അക്ഷരക്ഷേത്രം അഥവാ Temple of Letters (TOL) എന്നപേരില് ഞാന് ശാന്തിവിചാരം ബ്ലോഗിലൂടെ പരിചയപ്പെടുത്തിയ ആ ക്ഷേത്രസ്വരൂപമാണിപ്പോള് ബ്രഹ്മക്ഷേത്രം ആയി പ്രവര്ത്തിക്കുന്നത്. അതിനെപ്പറ്റി പലപ്പോഴും എനിക്ക് പലതും വെളിപ്പെടുത്താന് കഴിയാതെ വന്നിട്ടുണ്ട്. ആ വിഷയം ഓര്ക്കുമ്പോള് തന്നെ ഒരു സ്തംഭനാവസ്ഥയില് മനസ്സ് എത്തിനില്ക്കും...
അക്ഷരക്ഷേത്ര ശില്പം ഇപ്പോള് മാതൃകയായി ചെയ്തിരിക്കുന്നത് വേണ്ടത്ര ഉറപ്പുള്ള വസ്തുക്കളില് അല്ല. അത് ലോഹത്തില് മനോഹരമായി ചെയ്യാനുദ്ദേശിക്കുന്നു. അതിന് സമയം എടുക്കും. രണ്ട് കൊല്ലം മുതല് അഞ്ചുകൊല്ലം വരെ വേണ്ടി വന്നേക്കാം. പക്ഷെ അതിന് പ്രവര്ത്തിക്കുന്നതിന് രൂപം ആവശ്യമില്ല. അതിന്റെ രൂപം ആദ്യം തെളിഞ്ഞു നില്ക്കുന്നത് മനസ്സിലാണ്. മനസ്സില് അത് രൂപപ്പെടുന്നത് തന്നെ കാലക്രമേണ ആണ്. വിശ്വാസപൂര്വ്വമായ നിശ്ചിതപ്രവൃത്തികളുടെ ഫലമായാണ് അത് സംഭവിക്കുന്നത്. സാഹിത്യരചനയും ക്ഷേത്രത്തിലെ കര്മ ഉപാസനയും ഒക്കെ ആ പ്രവര്ത്തികളില് പെടും. അവയുടെ ഈശ്വരാര്പ്പണമാണ് മുഖ്യം.

Subscribe to:
Posts (Atom)