കലുഷവും അവിശുദ്ധവുമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളൊഴിവാക്കി നല്ല മനസ്സോടെ - ആന്തരികവിശുദ്ധിയോടെ- ദൈവവിചാരം ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തില് നിന്ന് ഉത്ഭവിച്ചതാണ് ഈ ബ്ലോഗ്.
ദൈവവിചാരം ചെയ്യുന്നതിന് ബ്ലോഗ് വേണോ എന്ന ചോദ്യം വരാം. വ്യക്തിതലത്തിലുള്ള അനുഷ്ഠാനമാവുമ്പോള് അതിന് കൂട്ടുകെട്ടുകള് വേണ്ട. ഏകാന്തതയിലാവും മനസ്സ് ഏകാഗ്രമാവുക. എന്നാല് വ്യക്തിതലത്തില് എന്നതുപോലെ സമൂഹതലത്തിലും ഈശ്വരവിചാരത്തിന് പ്രാധാന്യം ഉണ്ട്. അവിടെയാണ് മാധ്യമങ്ങളുടെ പ്രസക്തിയും ആവശ്യകതയും. ഇന്റര്നെറ്റിനോളം സുതാര്യമായ മറ്റൊരു ആശയവിനിമയമാധ്യമം ഉണ്ടോ? അപ്പൊ അത് ഉപയോഗിക്കുകയല്ലേ വേണ്ടത്. പരമാവധി..
സമാനചിന്താഗതിക്കാരായ ഏതാനും ആളുകളെ കണ്ടെത്തുന്നതിനും തമ്മില് ബന്ധപ്പെടുന്നതിനും അച്ചടിമാധ്യമങ്ങളിലൂടെ ഇത്രതന്നെ സാധിക്കുന്നുണ്ടോ എന്ന് സംശയം.പത്രങ്ങളില് അച്ചടിച്ചുവരുന്നവ കണ്ണടച്ച് വിശ്വസിക്കുന്ന പ്രവണത ഇന്ന് ഒട്ടു കുറഞ്ഞിട്ടില്ലേ എന്നു സംശയിക്കാം.
എന്തായാലും കൂട്ടായ ഈശ്വരവിചാരത്തിനു വേണ്ടി ബ്ലോഗിന്റെ മാര്ഗ്ഗം അത്ര വിജയപ്രദമാവുന്നില്ല എന്നാണ് ഇതുവരെ എനിക്കുണ്ടായ അനുഭവം. ഈ ദിശയില് വേണ്ടത്ര പ്രവര്ത്തനവും അര്പ്പിതമായിട്ടില്ല എന്നതും പ്രധാനവസ്തുതയാണ്.
പറയുന്നതിന് തക്ക പ്രതികരണം കാണാതെ വരുമ്പോള് പ്രവൃത്തി അസ്ഥാനത്താകുന്നുവോ എന്ന വിചാരം ഉണ്ടാകുന്നു. മറ്റൊരു കാരണം കാലുഷ്യം ആണ്. ശുദ്ധമായ ഈശ്വരവിചാരത്തിന് ഇപ്പോള് ക്ഷേത്രങ്ങളില് പോലും അനുയോജ്യമായ അന്തരീക്ഷം ഇല്ലെന്നായിരിക്കുന്നു.
മേല്പത്തൂര് ഭട്ടതിരിപ്പാട് ഗുരുവായൂര് ക്ഷേത്രത്തിലിരുന്ന് നാരായണീയം എഴുതി. ഇന്ന് ആര്ക്കെങ്കിലും തിക്കിനും തിരക്കിനുമിടയിലിരുന്ന് കവിത എഴുതാനാവില്ല. വരുമാനവര്ദ്ധനവ് ക്ഷേത്രത്തിന്റെ ചൈതന്യവര്ദ്ധനവ് അല്ല. എങ്ങനെയും വരുമാനം ഉണ്ടാക്കുന്നതിനായി അടിസ്ഥാനതത്ത്വങ്ങളില് നിന്ന് വ്യതിചലിച്ചുള്ള ക്ഷേത്രങ്ങളുടെ പ്രവര്ത്തനരീതി സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് പറയാതെ തരമില്ല. ഈ വിഷയത്തില് ശക്തമായ ലേഖനങ്ങള് ശാന്തിവിചാരം ബ്ലോഗുകളില് പ്രതീക്ഷിക്കാവുന്നതാണ്.
TOL (Temple Of Letters) എന്ന ക്ഷേത്രശില്പത്തിന്റെ നിര്മാണപ്രവര്ത്തനങ്ങള് പുരോഗമിക്കുന്നു. പേപ്പറിലാണ് നിര്മിക്കുന്നത്. അറിവിന്റെ ക്ഷേത്രം എന്നാണ് ഇതിന്റെ സങ്കല്പം. ആ ആശയം മുമ്പ് പലതവണ ബ്ലോഗ് ചെയ്തിട്ടുള്ളതാണെങ്കിലും, പൂര്ണമായ ക്ഷേത്രശില്പത്തിന്റെ നിര്മാണം പൂര്ത്തിയാവാത്തതിനാല് അതേ വേണ്ടതുപോലെ ഡിമോ ചെയ്യാന് സാധിച്ചിട്ടില്ല. അസാധാരണമായ ഈ സംരംഭത്തിന്റെ മൂന്നാമത്തെ ഡിമോണ്സ്ട്രേഷന് ഷൊര്ണൂരില് ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് കൂട്ടായ്മയുടെ സമ്മേളനത്തില് ഉണ്ടാകും. കവിയൂരിലും പനച്ചിക്കാട്ട് സരസ്വതീക്ഷേത്രസന്നിധിയിലുമാണ് ഒന്നും രണ്ടും ഡിമോകള് നടന്നത്. (y)

//ദൈവം ദ്യോവില്‍ (സ്വര്‍ഗത്തില്‍) ഉള്ളത്;//
ReplyDeleteഅപ്പോള്‍ ദൈവേന്ദ്രന്‍ ആണ് വാസ്തവത്തില്‍ സ്വര്‍ഗാധിപതി അല്ലേ വിചിത്രസിദ്ധാന്തക്കാരന്‍ ?!
ആരാണ് ഹൈന്ദവര്‍ ?!
ReplyDeleteതാങ്കള്‍ എന്തു കൊണ്ട് ഹൈന്ദവനാണ് ?!