ശ്രീമദ് ഭാഗവതമാകുന്ന നിധികുംഭവുമായി ശ്രീശുകബ്രഹ്മര്ഷി ദേവസഭയില് സന്നിഹിതനായപ്പോള് ദേവന്മാര് അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി അമൃതകുഭംവുമായിച്ചെന്നു. പാലാഴി കടഞ്ഞെടുത്തതും അസുരന്മാരില് നിന്ന് മഹാവിഷ്ണു മോഹിനീവേഷം കെട്ടി വീണ്ടെടുത്തതുമാണല്ലൊ അമൃത്. അതു കഴിച്ചാല് പിന്നെ ജരാമരണാദികളില്ല.നിത്യയൌവനം പ്രസരിപ്പ്.. അങ്ങനെയുള്ള ആ അമൃതം നിറച്ച പൂര്ണകുംഭം നല്കി ശുകമഹര്ഷിയെ സ്വീകരിക്കാനെത്തി.
ഹേ മഹര്ഷേ ഞങ്ങളുടെ കയ്യിലുള്ള സാക്ഷാല് അമൃതകുംഭം അവിടുന്ന് സ്വീകരിച്ചാലും പകരം അങ്ങയുടെ കയ്യിലുള്ള ഭാഗവതമാകുന്ന അമൃതം ഞങ്ങള്ക്ക് നല്കിയാലും....
ഉടനെ ശുകമഹര്ഷി ദേവന്മാരെ പരിഹസിച്ചു വിട്ടു എന്നാണ്. ആ വേല മനസ്സിലിരിക്കട്ടെ. അഭക്തന്മാരായവര്ക്കുള്ളതല്ല ഭാഗവതം എന്ന്. അതായത് ദേവന്മാര് അഭക്തരാണെന്നു സാരം. എന്താവും കാരണം. അവര് അമൃതവും സുരയും ഒക്കെ പാനം ചെയ്ത് അപ്സരസ്ത്രീകളുമായി രാസലീലകളില് മുഴുകി അഭിരമിച്ച് മദോന്മത്തരായി ഈശ്വരഭക്തിയില്ലാതെ കഴിയുന്നവരാണ്... (?) അതുകൊണ്ടാവണം ദേവന്മാര്ക്ക് മുനിയുടെ മുന്നില് പരിഹാസ്യരാവേണ്ടിവന്നത്.
ഇതില് നിന്നും മനസ്സിലാക്കേണ്ട കാര്യം.മുനികളുടെ സ്ഥാനം ദേവന്മാരുടേതിലും എത്രയോ ഉന്നതം ആണ് എന്നാണ്. അറിവുള്ള ബ്രാഹ്മണരുടെ/ആചാര്യന്മാരുടെ സ്ഥാനവും അപ്രകാരം തന്നെ. എന്നാലിന്നത്തെ ഹിന്ദുക്കള് ഇതംഗീകരിക്കുമോ..ശാസ്ത്രത്തിന് ആവശ്യമുണ്ടോ കുരുത്തെകെട്ടവരുടെ അംഗീകാരം? സത്യസ്യ കിം മാനവസാക്ഷ്യപത്രം?
ഇന്നത്തെ ഹിന്ദുക്കള്ക്ക് ശാന്തിക്കാരും തന്ത്രിമാരും ഒന്നുമല്ല. സന്ന്യാസിമാരും ജനങ്ങളുടെ അടിയില് കിടക്കേണ്ടവര് തന്നെ. രാഷ്ട്രീയക്കാരല്ലേ വലുത്..ആധുനികഹിന്ദുദര്ശനം അനുസരിച്ച് അപ്പോള് കേരളത്തിലേറ്റവും വലിയ ആള് ഉമ്മന് ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയുമൊക്കെ ആവുന്നു. കേന്ദ്രത്തില് മന് മോഹന സിങും സോണിയാ ഗാന്ധിയും.. വീക്ഷണം പോലെ ദര്ശനം. ചിന്താഗതി പോലെ അനുഭവം. മനംപോലെ മംഗല്യം.
മതത്തിന്റെ പേരില് പ്രചലിതമായിട്ടുള്ള അധികാരലാക്കും ധനമോഹവും വെച്ചുള്ള ഇത്തരം ദര്ശനങ്ങള് മതപരമല്ല. മതാഭാസമെന്നു വേര്തിരിച്ചറിയേണ്ടിയിരിക്കുന്നു...

No comments:
Post a Comment