ഉച്ചഗര്‍ജനഗംഭീരം
ദൈത്യഹന്താരമീശ്വരം.
ഭക്തപ്രഹ്ലാദവദ്വന്ദേ
നൃസിംഹം സ്തംഭസംഭവം!
---------------------
ഭക്തപ്രഹ്ലാദവത് + വന്ദേ
ഉച്ചത്തിലുള്ള ഗംഭീരമായ ഗര്‍ജനശബ്ദത്തോടെ തൂണില്‍നിന്നും സംഭവിച്ചതും, ദൈത്യഹന്താവും ഈശ്വരനുമായ നരസിംഹമൂര്‍ത്തിയെ ഭക്തപ്രഹ്ലാദനെപ്പോലെ ഞാന്‍ വന്ദിക്കുന്നു. ദൈത്യന്‍ - അസുരന്‍
പ്രതിഷേധത്തിന്റെ മൂര്‍ത്തി ആണല്ലോ നരസിംഹം. നൃസിംഹം സ്തംഭസംഭവം. ദൈവനിന്ദകരുടെ മാറ് പിളര്‍ന്നു ചോര കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്ന ഉഗ്രനരസിംഹം ശ്രീ മാങ്ങാനത്തപ്പന്‍ ആണ് ഇപ്പോള്‍ എന്റെ ഉപാസനാമൂര്‍ത്തിയുടെ പീഠം അലങ്കരിക്കുന്നത്.
ഈ ശ്ലോകം എന്റെ നരസിംഹപൂജയുടെ സാഫല്യം. എല്ലാ ഭക്തര്‍ക്കും നരസിംഹമൂര്‍ത്തിയുടെ അനുഗ്രഹം ഉണ്ടാവട്ടെ.
അസത്യവാദികളും അഹങ്കാരികളും ആയ ശാസ്ത്രനിന്ദകരെ സംഹരിക്കുക എന്നത് ദൈവധര്‍മം ആണ്. ശാന്തിക്കാരും തന്ത്രികളും ദേവസ്വം അധികൃതരും ഒക്കെ അതിനു തടസ്സം നില്‍ക്കുകയല്ലേ?
അസത്തുക്കളെ ഭക്തജനം ആയി കണ്ടത് കൊണ്ട് മാത്രം അവര്‍ സജ്ജനം ആവുമോ? അവര്‍ക്ക് ഒത്താശകള്‍ ചെയ്യല്‍ ആണോ ശാന്തിക്കാരന്റെ കര്‍ത്തവ്യം?
ഭക്തജനങ്ങള്‍ എന്ന് അറിയപ്പെടുന്ന പോരാളികള്‍ക്ക് എതിരായ അഭിപ്രായങ്ങള്‍ പലതും ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു ഈശ്വരന്‍ തന്ന മാര്‍ക്ക് അഥവാ അംഗീകാരം ആയി ഈ അവസരത്തെ കാണുന്നു. മാങ്ങാനത്തപ്പനെ സേവിക്കാന്‍ കഴിയുന്നത് ഭാഗ്യം തന്നെ. പഴയകാലത്തെപോലെ തന്നെ ക്ഷേത്രപരിശുദ്ധി കാത്തു സൂക്ഷിക്കുന്ന ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് മാങ്ങാനത്ത് ക്ഷേത്രം.
അധികാരഭാവത്തോടെ സമീപിക്കുന്ന ദുര്‍ജ്ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക് വഴിപ്പെടാതെ ഇരുന്നാല്‍ ദൈവാനുഗ്രഹം കൂടുതല്‍ ലഭിക്കും എന്നതില്‍ സംശയമില്ല.
ഇതാ ദൈവാനുഗ്രഹം ലഭിച്ചു കഴിഞ്ഞു. പഞ്ചകം തികഞ്ഞു.
ഹിരണ്യകശിപോരന്ത്യ -
കര്താരം നാസ്തികസ്യ ച
വിചിത്രം വിസ്മയാകാരം
നൃസിംഹം സ്തംഭസംഭവം. (2)
സര്‍വ്വഭൂതേഷു ഭഗവാ-
നസ്തീതി കഥിതം ബുധൈ:
പ്രമാണം തസ്യ പ്രത്യക്ഷം
നൃസിംഹം സ്തംഭസംഭവം. (3)
മൃഗേന്ദ്രവദനം സത്വം
അവതാരേഷു ഭീകരം.
ഹിംസയാ ധര്‍മകര്‍ത്താരം
നൃസിംഹം സ്തംഭസംഭവം. (4)
വിശ്വവിഖ്യാതക്ഷേത്രേfസ്മിന്‍
മയാപി പരിപൂജിതം
ആമ്രവനപുരാധീശം
നൃസിംഹം സ്തംഭസംഭവം.(5)
ഇങ്ങനെ നൃസിംഹപഞ്ചകം സമ്പൂര്‍ണം :)
ആമ്രവനപുരാധീശന്‍ - മാങ്ങാനത്തപ്പന്‍