Thursday, 2 May 2013
Wednesday, 24 April 2013
ശ്രീ ഗണേശ അഷ്ടകം
കുറെ നാളുകൾക്കുശേഷം നമ്മുടെ പൊതുവായ ഈ "ഈശ്വരചിന്ത" പ്രശസ്തമായ രീതിയിൽ ചെയ്യപ്പെടുകയാണ് . വളരെ അധികം സന്തോഷത്തോടെ സമർപ്പിക്കുന്നു ശ്രീ ഗണേശ അഷ്ടകം. ഇത് വായിക്കുന്നവര്‍ക്ക് എല്ലാം ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ...
പ്രിയ വായനക്കാർ ഇത് നിത്യവും ജപിക്കണം... എന്നിട്ട് ഉണ്ടാകുന്ന അനുഭവങ്ങൾ അറിയിക്കണം... അതിന്റെ അടിസ്ഥാനത്തിൽ വേണം എനിക്ക് ഫലശ്രുതി കൂടി എഴുതാൻ.... ഈ കീർത്തനത്തിനു കുറച്ചു ചരിത്രം ഉണ്ട്. അതിലേക്കു ഇപ്പോൾ കടക്കുന്നില്ല. ഇത് സംഗീതം ചെയ്തു ശ്രീ രഞ്ജിനി, ആഭോഗി എന്നീ രാഗങ്ങളിൽ ആലപിക്കാവുന്നത് ആണ്. ആദ്യത്തെ മൂന്നു ശ്ലോകങ്ങൾ 1993 ൽ എഴുതിയത് ആണ്.

Thursday, 4 April 2013
ഏകാന്ത തപസ്സ്
ചിന്ത ചെയ്യുമ്പോൾ അതിൽ വാക്കുകൾക്കു സ്ഥാനമില്ല. ആശയം മാത്രമേ ഉളളൂ. എഴുത്തില്ല.
ചിന്തയെ ഉറപ്പിക്കുന്നതിനും, പകരുന്നതിനും മാത്രമേ വാക്കുകളുടെ സഹായം വേണ്ടൂ.
ചിന്താവിഷയം ഈശ്വരൻ മാത്രം ആയിരിക്കുന്ന അവസ്ഥ ഉണ്ടായാൽ അത് ഏകാന്ത തപസ്സ് ആകുന്നു. അതിലേക്കായി ഇതര ചിന്താവിഷയങ്ങളെ ഓരോന്നായി ത്യജിക്കേണ്ടി വരുന്നു.
തപസ്സ് ആണ് ഹിന്ദുമതവിശ്വാസപ്രകാരം ഉള്ള ഏറ്റവും ഉത്തമം ആയ കർമം. അസുരന്മാർപോലും തപസ്സിനെ ആശ്രയിക്കുന്നു. തപസ്സിൽ വിശ്വസിക്കുന്നു.
ഈ കലികാലത്തിന്റെ ഒരേയൊരു മേന്മ ഇത് തപസ്സിനും മോക്ഷപ്രാപ്തിക്കും ഏറ്റവും അനുയോജ്യം ആണ് എന്നാതാണ്. മുന്‍ യുഗങ്ങളിലെ പോലെ യാഗമോ യജ്ഞാമോ ഒന്നും കൂടാതെ കേവലം നാമജപം ഈശ്വരവിചാരം ഇവയിലൂടെ മോക്ഷപദം നേടാം എന്നാണു പൗരാണികർ ആയ ഗുരുജനങ്ങൾ തറപ്പിച്ചു പറഞ്ഞിട്ടുള്ളത്.
പക്ഷെ മോക്ഷം അർഥിക്കുന്നവൻ ആയിരിക്കണം. ബന്ധം അർഥിക്കുന്നവരാണ് ഇന്ന് അധികവും. ബന്ധം മോക്ഷത്തിനു പ്രതിബന്ധം ആണ്. അത് കൊണ്ട് സർവ ശക്തനായ ഈശ്വരനെ മാത്രം ബന്ധു ആയി വിചാരിക്കുക.
സുഖയാത്രയ്ക്ക് ലഗേജ് കുറഞ്ഞിരിക്കണം എന്നൊരു ചൊല്ലുണ്ടല്ലൊ. അന്യ വിഷയങ്ങളുടെ ചിന്തയാണ് ലഗേജ്. ചിന്താധാരയിൽനിന്നും അന്യവിഷയങ്ങളെ ഒഴിവാക്കുന്തോറും ഈശ്വരചിന്തയുടെ വിശുദ്ധി കൂടിവരും. ഇതുകൊണ്ടാണ് ദൈവിക ജീവിതം നയിച്ചിരുന്നവർ സമൂഹവും ആയുള്ള കൂട്ടുകെട്ടുകൾ ലഘുകരിച്ചിരുന്നത്.
അവരുടെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ ആത്മീയവിവേകം അഥവാ തിരിച്ചറിവ് ഉള്ള ഭരണകർത്താക്കൾ അവരുടെ പരിരക്ഷ ഉറപ്പുവരുത്തിയിരുന്നു. എന്നാൽ ഇന്ന് ആത്മീയ വിവേകം ഭരണകർത്താക്കൾ ഉപേക്ഷിച്ച മട്ടാണ്. ആകയാൽ ഈ അവസരം കുറ്റവാളികൾ നന്നായി വിനിയോഗിക്കുന്നു.
കുറ്റവാളികൾ ഈശ്വരചിന്ത ചെയ്യുന്നത് അവര്‍ക്കുവേണ്ടി മാത്രം. മറ്റുള്ളവരുടെ അനുഗ്രഹഫലങ്ങളെ തട്ടിച്ചു എടുക്കുന്നത് വലിയ മിടുക്കായി കരുതും. അതാണ് അസുരപരമ്പരകളുടെ രീതി.
ഹിന്ദുക്കളിൽ ഭൂരിപക്ഷവും ഇന്ന് ആസുരികമാർഗങ്ങളിൽ പ്രവർത്തിക്കുന്നു. പുറമേ ദൈവികപരിവേഷവും. ഇത് അസുര സംസ്കാരത്തിനുപോലും നാണക്കേടാണ്.
അശോകവനത്തിൽ സീതയെ വശീകരിക്കാൻ എല്ലാ വിദ്യയും പ്രയോഗിച്ചു പരാജിതനായ രാവണൻ ശ്രീ രാമന്റെ വേഷം കെട്ടാൻ ഒരിക്കലും തയ്യാറായില്ലല്ലൊ.
വിഷ്ണുവിനെ സ്മരിച്ചാൽ പോലും മോക്ഷം കിട്ടിപ്പോയെങ്കിലോ എന്ന വിവേകം കലര്‍ന്ന ഭയം അല്ലെ ഇതിനു പിന്നിൽ?
"യസ്യ സ്മരണമാത്രേണ ജന്മസംസാര ബന്ധനാൽ
വിമുച്യതെ നമസ്തസ്മൈ വിഷ്ണവേ പ്രഭ വിഷ്ണവേ!"
Sunday, 10 March 2013
ശിവരാത്രി ആശംസകള്‍
എല്ലാര്ക്കും ശിവരാത്രി ആശംസകള്‍
കഴിയുന്നത്ര സമയം ഒറ്റയ്ക്ക് ഇരിക്കുക, ചിന്തിക്കുക എഴുതുക, വീണ്ടും വായിച്ചു പരിശോധിച്ച് തെറ്റ് തിരുത്തുക, കുഴപ്പം ഇല്ല എന്ന് തോന്നിയാല്‍ പ്രസിദ്ധീകരിക്കുക.. അതൊക്കെ വലിയ കാര്യം ആണെന്ന് വിചാരിച്ചു.
ആ വഴിക്ക് കുറെ ദൂരം നീങ്ങി. തൊഴില്‍പോലും ഉപേക്ഷിച്ച്.... എന്തിനോ ...
ഇപ്പോള്‍ മാങ്ങാനത്തപ്പന്റെ കുളപ്പുരമാളികയില്‍ ഏകാന്തവാസം അനുഷ്ടിക്കുമ്പോള്‍, മറിച്ചൊരു തോന്നല്‍... യാതൊന്നും ചിന്തിക്കാതെ ഇരിക്കുക, കര്‍മം ചെയ്യുക മാത്രം.. ജീവിതത്തില്‍ കുറച്ചു സമയം എങ്കിലും അനുഷ്ടാനങ്ങള്ക്കായി മാറ്റി വയ്ക്കുന്നത് മികച്ച അനുഭവം ആയി, ധന്യത ആയി അനുഭവപ്പെടുന്നു. എത്ര അധികം positive energy ലഭിക്കുന്ന സ്ഥലം ആണെന്നോ ഇവിടം.
എന്റെ തൂലിക ആ പീഠത്തില്‍ അറിയാതെ വച്ചപ്പോള്‍ അതൊരു ഒരു ആത്മസമര്പ്പണകര്മം ആയിത്തീര്‍ന്നു. അതിന്റെ ഫലം ഒട്ടും മോശം ആവില്ല.
ഈ നിലയില്‍ ഇരുന്നു കൊണ്ട് ആശയ വിനിമയം സാധിക്കുക എന്നത് വലിയ ഭാഗ്യം ആണ്. അതൊരു അത്യാഗ്രഹം പോലെ തോന്നുന്നു. എല്ലാം ഈശ്വരേച്ഛപോലെ മംഗള കരം ആവട്ടെ. എല്ല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍.

Monday, 25 February 2013
നൃസിംഹപഞ്ചകം
ഉച്ചഗര്‍ജനഗംഭീരം
ദൈത്യഹന്താരമീശ്വരം.
ഭക്തപ്രഹ്ലാദവദ്വന്ദേ
നൃസിംഹം സ്തംഭസംഭവം!
---------------------
ഭക്തപ്രഹ്ലാദവത് + വന്ദേ
ഉച്ചത്തിലുള്ള ഗംഭീരമായ ഗര്‍ജനശബ്ദത്തോടെ തൂണില്‍നിന്നും സംഭവിച്ചതും, ദൈത്യഹന്താവും ഈശ്വരനുമായ നരസിംഹമൂര്‍ത്തിയെ ഭക്തപ്രഹ്ലാദനെപ്പോലെ ഞാന്‍ വന്ദിക്കുന്നു. ദൈത്യന് - അസുരന്
പ്രതിഷേധത്തിന്റെ മൂര്‍ത്തി ആണല്ലോ നരസിംഹം. നൃസിംഹം സ്തംഭസംഭവം. ദൈവനിന്ദകരുടെ മാറ് പിളര്‍ന്നു ചോര കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്ന ഉഗ്രനരസിംഹം ശ്രീ മാങ്ങാനത്തപ്പന് ആണ് ഇപ്പോള്‍ എന്റെ ഉപാസനാമൂര്‍ത്തിയുടെ പീഠം അലങ്കരിക്കുന്നത്.
ഈ ശ്ലോകം എന്റെ നരസിംഹപൂജയുടെ സാഫല്യം. എല്ലാ ഭക്തര്‍ക്കും നരസിംഹമൂര്‍ത്തിയുടെ അനുഗ്രഹം ഉണ്ടാവട്ടെ.
അസത്യവാദികളും അഹങ്കാരികളും ആയ ശാസ്ത്രനിന്ദകരെ സംഹരിക്കുക എന്നത് ദൈവധര്‍മം ആണ്. ശാന്തിക്കാരും തന്ത്രികളും ദേവസ്വം അധികൃതരും ഒക്കെ അതിനു തടസ്സം നില്ക്കുകയല്ലേ?
അസത്തുക്കളെ ഭക്തജനം ആയി കണ്ടത് കൊണ്ട് മാത്രം അവര്‍ സജ്ജനം ആവുമോ? അവര്‍ക്ക് ഒത്താശകള്‍ ചെയ്യല്‍ ആണോ ശാന്തിക്കാരന്റെ കര്‍ത്തവ്യം?
ഭക്തജനങ്ങള്‍ എന്ന് അറിയപ്പെടുന്ന പോരാളികള്‍ക്ക് എതിരായ അഭിപ്രായങ്ങള്‍ പലതും ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു ഈശ്വരന് തന്ന മാര്‍ക്ക് അഥവാ അംഗീകാരം ആയി ഈ അവസരത്തെ കാണുന്നു. മാങ്ങാനത്തപ്പനെ സേവിക്കാന്‍ കഴിയുന്നത് ഭാഗ്യം തന്നെ. പഴയകാലത്തെപോലെ തന്നെ ക്ഷേത്രപരിശുദ്ധി കാത്തു സൂക്ഷിക്കുന്ന ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് മാങ്ങാനത്ത് ക്ഷേത്രം.
അധികാരഭാവത്തോടെ സമീപിക്കുന്ന ദുര്‍ജ്ജനങ്ങളുടെ താല്പര്യങ്ങള്ക്ക് വഴിപ്പെടാതെ ഇരുന്നാല്‍ ദൈവാനുഗ്രഹം കൂടുതല്‍ ലഭിക്കും എന്നതില്‍ സംശയമില്ല.
ഇതാ ദൈവാനുഗ്രഹം ലഭിച്ചു കഴിഞ്ഞു. പഞ്ചകം തികഞ്ഞു.
ഹിരണ്യകശിപോരന്ത്യ -
കര്താരം നാസ്തികസ്യ ച
വിചിത്രം വിസ്മയാകാരം
നൃസിംഹം സ്തംഭസംഭവം. (2)
സര്‍വ്വഭൂതേഷു ഭഗവാ-
നസ്തീതി കഥിതം ബുധൈ:
പ്രമാണം തസ്യ പ്രത്യക്ഷം
നൃസിംഹം സ്തംഭസംഭവം. (3)
മൃഗേന്ദ്രവദനം സത്വം
അവതാരേഷു ഭീകരം.
ഹിംസയാ ധര്‍മകര്‍ത്താരം
നൃസിംഹം സ്തംഭസംഭവം. (4)
വിശ്വവിഖ്യാതക്ഷേത്രേfസ്മിന്
മയാപി പരിപൂജിതം
ആമ്രവനപുരാധീശം
നൃസിംഹം സ്തംഭസംഭവം.(5)
ഇങ്ങനെ നൃസിംഹപഞ്ചകം സമ്പൂര്‍ണം :)
ആമ്രവനപുരാധീശന്‍ - മാങ്ങാനത്തപ്പന്

Thursday, 31 January 2013
സുഭാഷിതം
ശൈലെ ശൈലെ ന മാണിക്യം.
മൌക്തികം ന ഗജെ ഗജെ !
സാധവോ നഹി സര്‍വത്ര
ചന്ദനം ന വനെ വനെ !!
മാണിക്യക്കല്ല് മരതകം, ചന്ദനം തുടങ്ങിയ വസ്തുക്കള്‍ ദുര്ലഭം ആണ്. സാധാരണം അല്ല. അതുപോലെ ആണ് ദുര്ലഭം ആണ് സജ്ജനങ്ങളും!
സാധു എന്ന വാക്കിനു സജ്ജനം എന്നാണു ശരിയായ അര്‍ഥം. ഇന്ന് പ്രയോഗാര്‍ഥം പാവത്താന്‍, കൊള്ളരുതാത്തവന്‍ എന്നൊക്കെ വിപരീത ദിശയില്‍ ആയിരിക്കുന്നു.
പര്‍വതങ്ങള്‍ അനേകം ഉണ്ട്. പക്ഷെ മാണിക്യം എല്ലാ പര്‍വതങ്ങളിലും ഇല്ല. ഐരാവതത്തിന്റെ നെറ്റിയില്‍ വജ്രം (diamond) ഉണ്ട്. എല്ലാ ആനകളിലും അതില്ല. ഏതു കാട്ടിലും ചന്ദനം വളരും. പക്ഷെ എല്ലാ കാടുകളിലും ചന്ദനമരം ഉണ്ടാവുന്നില്ല. സജ്ജനങ്ങളുടെ കാര്യവും ഇതുപോലെ ആണ്. അവര്‍ എല്ലായിടത്തും കാണപ്പെടുന്നില്ല.
ഇത്തരം സുഭാഷിതങ്ങള്‍ ഇന്ന് സ്കൂളുകളില്‍ സിലബസ്സിന് പുറത്താണ്. എന്നാല്‍ സംസ്കൃത വിദ്യാഭ്യാസത്തില്‍ അവ ഒഴിവാക്കാന്‍ ആവില്ല. പക്ഷെ സംസ്കൃത വിദ്യാഭ്യാസത്തെ അപരിഷ്കൃതമായി വിചാരിച്ചു ഒഴിവാക്കുകയാണ് ആധുനികലോകം. ഇത് നിര്‍ഭാഗ്യകരമാണ്.
എത്ര ഭംഗിയുള്ള ശ്ലോകമാണ് മേലുദ്ധരിച്ചത്! എന്താ അര്‍ത്ഥഗാംഭീര്യം!! ഇതുപോലെ എത്രയെത്ര ശ്ലോകങ്ങള്‍.
വനത്തില്‍ പോയ ശ്രീരാമന് ആദികവി ആയ വാല്മീകിയുടെ ആശ്രമം സന്ദര്‍ശിച്ചു. അയോധ്യാപതി ആയ ശ്രീരാമകുമാരന് ഇരിക്കാന്‍ ഉള്ള സ്ഥലം പോലും അവിടെ ഉണ്ടായിരുന്നില്ല. പുറത്തു നിന്ന് ശ്രീരാമന് ചോദിച്ചു: അല്ലയോ മുനേ, "അങ്ങയെ നേരില്‍ കണ്ടു വണങ്ങാനായി കാടും താണ്ടി ഒരുവിധത്തില്‍ ഞാനിവിടം വരെ എത്തിപ്പെട്ടു. ഇവിടെ എവിടെയാ ഒന്നിരിക്യാ?"
ഉടന്‍ വാല്മീകി പറഞ്ഞു "ലോകൈക നാഥന് ആയ നിന്തിരുവടിക്ക് എല്ലായിടവും അധീനം തന്നെ. ആകയാല്‍ എവിടെയാണ് ഇരുന്നു കൂടാത്തത്? ഭക്തന്മാരുടെ മനസ്സ് തന്നെയാണ് ഈശ്വരന് ആയ അങ്ങയ്ക്കു ഇരുന്നരുളാന്‍ ഉത്തമം ആയ വാസസ്ഥാനം
Wednesday, 23 January 2013
ദേവീമാഹാത്മ്യം
വിദ്യാ സമസ്താസ്തവ ദേവി ഭേദാ:
സ്ത്രിയ: സമസ്താ സകലാ ജഗല്സു
ത്വയൈകയാ പൂരിതം അംബ, ഏതത്
കാ തേ സ്തുതി സ്തവ്യ പരാപരോക്തി?
(ദേവീമാഹാത്മ്യം)
വിദ്യാ സമസ്താസ്തവ ദേവി ഭേദാ:
സ്ത്രിയ: സമസ്താ സകലാ ജഗല്സു
ത്വയൈകയാ പൂരിതം അംബ, ഏതത്
കാ തേ സ്തുതി സ്തവ്യ പരാപരോക്തി?
(ദേവീമാഹാത്മ്യം)
സത്യം ആണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ആയതിന്റെ പ്രസിദ്ധീകരണം വേണ്ടാ എന്ന് വയ്ക്കാന്‍ ഞാന്‍ പ്രേരിതനായി. അഭക്തന്മാരുടെയും അവിശ്വാസികളുടെയും കപടയോഗികളുടെയും മുന്പില് ദര്‍ശനം നല്കാന് സ്വതവേ വിമുഖത ഉള്ള ദൈവങ്ങളെ വിശുദ്ധി കുറവായിട്ടുള്ള പൊതുവേദികളിലേക്ക് ആവാഹിച്ചു വരുത്തുന്നത് ഉചിതം ആയി തോന്നുന്നില്ല. വൈദ്യുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഇലക്ട്രിഷന്റെ വിദഗ്ധത -ശ്രദ്ധയും ഏകാഗ്രതയും- ജൈവവൈദ്യുതി ആയിരിക്കുന്ന ആന്തരികശക്തിയെ -ദേവീ ശക്തിയെ, പരാശക്തിയെ-കൈകാര്യം ചെയ്യുന്നവര്‍ക്കും ഉണ്ടാകേണ്ടത് ആണ്.
ആ പ്രഹരം ഒരു നല്ല പാഠം ആയി . അതിന്റെ പിന്നിലുള്ള ഉത്തമ താല്പര്യങ്ങള് നിരീക്ഷിക്കാനും, അതനുസരിച്ചുള്ള നിലപാടുകള്‍ എടുക്കാനും തുടര്‍ന്ന് ശ്രദ്ധിച്ചു വരുന്നു.
Subscribe to:
Posts (Atom)